ദോഹ: ജി.സി.സി, യു.കെ, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന റെസ്റ്റാറന്റ് ശൃംഖലയായ ടീ ടൈമിന്റെ ഖത്തറിലെ നേതൃത്വത്തിലേക്ക് അബ്ദുൾ കരീം തിരിച്ചെത്തി. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന അദ്ദേഹത്തിന് ടീ ടൈം ഫാമിലി സ്വീകരണമൊരുക്കി. ......

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള ലോകോത്തര സിനിമകൾക്ക് വേദിയാകുമ്പോൾ, മനുഷ്യത്വത്തിൻ്റെ മഹത്തായ സന്ദേശവുമായി മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്റർ പരിസരം ശ്രദ്ധാകേന്ദ്രമാകുന്നു.
സിനിമ സിരകളിലൊഴുകുന്ന ആവേശത്തിനൊപ്പം, സഹജീവികൾക്കായി ജീവൻ്റെ തുള്ളികൾ പകർന്നുനൽകാൻ ആഹ്വാനം ചെയ്യുന്ന 'സിനി ബ്ലഡ്' രക്തദാന അവബോധ പരിപാടിയാണ് ടാഗോറിൽ ഒരുക്കിയിട്ടുള്ളത്.
കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ, കേരള പോലീസിൻ്റെ 'പോൾ ബ്ലഡ്' വിഭാഗം, കേരള ചലച്ചിത്ര അക്കാദമി എന്നിവ സംയുക്തമായി ഒരുക്കുന്ന ഈ ജീവൻരക്ഷാ ദൗത്യം, ചലച്ചിത്ര ആസ്വാദനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി ഓർമ്മിപ്പിക്കുന്ന വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്.
കഴിഞ്ഞ വർഷം ടാഗോർ തിയറ്റർ കോമ്പൗണ്ടിൽ തുടക്കം കുറിച്ച ഈ സംരംഭം, ഇത്തവണ കൂടുതൽ വിപുലമായ സൗകര്യങ്ങളോടെയും ജനപങ്കാളിത്തത്തോടെയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി സന്നദ്ധ രക്തദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, രക്തദാനത്തെക്കുറിച്ചുള്ള സംശയങ്ങളും ഭയങ്ങളും മാറ്റിയെടുക്കുക, ഒരു ബ്ലഡ് ബാങ്കിൽ നടക്കുന്ന പ്രക്രിയയെക്കുറിച്ച് പൊതുജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാൻ അവസരം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് സിനി ബ്ലഡ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷം ടാഗോർ തിയറ്റർ കോമ്പൗണ്ടിൽ തുടക്കം കുറിച്ച ഈ സംരംഭം, ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. കൂടാതെ, കേന്ദ്രസർക്കാരിൻ്റെ പ്രതിനിധികൾ മേളയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നു എന്നുള്ളതും സിനി ബ്ലഡിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.12 മുതൽ 19 വരെ രാവിലെ 10 മുതൽ ഉച്ച 1 വരെ കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് ടീമിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും നടത്തുന്നുണ്ട്.
കേരളത്തിൽ പ്രതിവർഷം ഏകദേശം 6 ലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യമായി വരുന്നത്. ......
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായ പ്രതികളുടെ ശിക്ഷ നിശ്ചയിക്കുന്നതിനായുള്ള വാദം കോടതിയിൽ പൂർത്തിയായി.ഇന്നു വൈകിട്ട് മൂന്നരയ്ക്ക് ശിക്ഷാവിധിയുണ്ടാകും എന്ന് കോടതി വ്യക്തമാക്കി.ഒന്നുമുതൽ ആറുവരെയുള്ള പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. ......
തിരുവനന്തപുരം: കലയും കലാപവുമുള്ള മലയാളിയെ ലോക സിനിമയുടെ ലാവണ്യ കാഴ്ചകളിലൂടെ ആഗോള പൗരനാക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുപ്പതാമത് പതിപ്പിന് ഇന്ന് തിരുവനന്തപുരത്ത് തിരശ്ശീല ഉയരും.
ഡിസംബർ 12 മുതൽ എട്ട് ദിവസം തിരുവനന്തപുരത്തെ 16 തിയ്യറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ കാണികൾക്ക് വിരുന്നാകും. 26 വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയാണ് സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ഇന്ന് വൈകീട്ട് ആറിന് നിശാഗന്ധിയിലെ ഓഡിറ്റോറിയത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ 30ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയാകും.
പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ......
വാനനിരീക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ജെമിനിഡ്സ് ഉൽക്കാവർഷം നാളെ മുതൽ ഇന്ത്യയിലും ദൃശ്യമാകും. ഡിസംബർ 13 മുതൽ 15 വരെ ഇന്ത്യയുടെ ആകാശത്തും ജെമിനിഡ്സ് ഉൽക്കാവർഷം കാണാനാകുമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ......
പുതിയ പ്രഖ്യാപനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ. ഇന്നലെ ചെന്നൈയിൽ നടന്ന ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് ചടങ്ങിൽ ആണ് പുതിയ സീരീസുകൾ ഉൾപ്പടെ പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ചത്. ......
ആഘോഷ സമയത്തും അല്ലാത്തപ്പോഴും മദ്യം ഒഴിവാക്കാൻ പലർക്കും പറ്റാറില്ല. എന്നാൽ മദ്യത്തിന്റെ വില ഉയരുന്നത് മദ്യപന്മാരെ വലിയ പ്രതിസന്ധിയിലാക്കാറുണ്ട്. ......
രേണുകസ്വാമി കൊലക്കേസിൽ പ്രതിയാക്കപ്പെട്ട് കന്നഡത്തിലെ സൂപ്പർസ്റ്റാർ ദർശൻ ജയിലിലാണ്. കേസിന്റെ വിചാരണ നടന്നുവരുന്നു.......
മലയാളികളായ നെറ്റിസൺസിന് സുപരിചിതയാണ് നാഗസൈരന്ധ്രി. സ്വയം പ്രഖ്യാപിത സന്ന്യാസിനിയാണെങ്കിലും നാഗസൈരന്ധ്രിയുടെ തെറി പറച്ചിലാണ് ഇവരെ വൈറലാക്കുന്നത്. ......